Uncategorized
അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ലഹരി വിരുദ്ധ പരിപാടിയായ BEYOND THE BUZZ ന്റെയും ആഭിമുഖ്യത്തിൽ സാമൂഹ്യ സംഗീത നാടക നൃത്തശില്പം അരങ്ങേറി.

പേരാവൂർ : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി- ലഹരിവിരുദ്ധ പരിപാടിയായ BEYOND THE BUZZ ന്റെയും ആഭിമുഖ്യത്തിൽ പേരാവൂർ ടൗണിൽ സാമൂഹ്യ സംഗീത നാടക നൃത്ത ശില്പം അരങ്ങേറി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുരേഷ് ചാലാറത്ത്, ജോയിക്കുട്ടി, പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർ ബഷീർ തേർകണ്ടി, പേരാവൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെയിംസ് സി എ, പി ടി എ പ്രസിഡന്റ് മാത്യു കാരക്കാട്ട്, എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ,സോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കണിച്ചാർ ടൗണിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടി കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തൈക്കുന്നേലും ഉദ്ഘാടനം ചെയ്തു.



