കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം: ആശുപത്രികളിൽ മരുന്നിൻ്റെ സ്റ്റോക്ക് ഉണ്ടെന്നും കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവുണ്ടെന്നും ആരോഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാനും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളിൽ നിന്ന് മരുന്നെത്തിക്കുന്നത് പരിശോധിക്കണമെന്നും കെ എം എസ് സി എല്ലിന് നിർദേശം നൽകി.സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ നിർദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു




