Uncategorized

അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം’; യുദ്ധം അവസാനിപ്പിക്കാൻ പരിഹാരം നിർദേശിച്ചെന്ന് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാടറിയിച്ചേക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും എല്ലാ കാര്യങ്ങളും ഖത്തറിനെ അറിയിച്ചെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഹോർമൂസ് തുറക്കുന്നതിൽ ഉൾപ്പടെയാണ് ഇറാൻ തങ്ങളുടെ നിലപാടറിയിച്ചിരിക്കുന്നത്അതേസമയം, ആണവ വിഷയത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായാൽ ഇറാന് ഉപരോധത്തിലും മരവിപ്പിച്ച സ്വത്തുക്കളിലും ഇളവ് നൽകാമെന്ന് സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. ഇത്തരം വാർത്തകളെല്ലാം കെട്ടുകഥയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ആണവ വിഷയത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറായതായുള്ള റിപ്പോർട്ടുകൾ ഇറാനും തള്ളി. ​മധ്യസ്ഥ രാജ്യങ്ങൾ വഴി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നും ആവർത്തിച്ചു. ചർച്ചകൾ സംബന്ധിച്ച് അമേരിക്കയിൽ നിന്ന് ഇന്ന് മറുപടി പ്രതീക്ഷിക്കുന്നതായും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഖത്തർ വഴി മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button