Uncategorized
കുടുംബ വഴക്ക്; പാലക്കാട് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു. പാലക്കാട് കൊഴിഞ്ഞമ്പാറക്ക് സമീപം അഞ്ചാം മൈലിലാണ് സംഭവം. അഞ്ചാം മൈൽ സ്വദേശി ദീപുവാണ് വെട്ടിയത്. ആക്രമണത്തിൽ പരുക്കേറ്റ ഇയാളുടെ ഭാര്യ കൃഷ്ണ സുധ, ഭാര്യാ മാതാവ് ഓമന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമനയുടെ പരുക്ക് ഗുരുതരമാണ്.




