Uncategorized

ഡൽഹി പൊലീസിനെ കണ്ട് പഠിക്കുകയാണ് കേരള പൊലീസ്’: ബിനോയ് വിശ്വം

തിരുവനന്തപുരത്ത് പൊലീസ് നടത്തുന്ന വിദ്യാർഥി വേട്ടയെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം. തിരുവനന്തപുരത്ത പൊലീസിനെതിരായ താക്കീത് നടപടി തലോടലാണെന്നും അപര്യാപ്തമായ നടപടിയാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുഖ്യമന്ത്രിയാണ് യുഡിഎഫ് സർക്കാരിൻ്റെ പൊലീസ് നയം വ്യക്തമാക്കേണ്ടതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഡൽഹി പൊലീസിനെ കണ്ട് പഠിക്കുകയാണ് കേരള പൊലീസ്. ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം ശരിയായി മുന്നോട്ട് പോകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് നടന്നത് പൊലീസിൻ്റെ നിയമവിരുദ്ധ നടപടിയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അഭിപ്രായപ്പെട്ടു. അനുമതി വാങ്ങാതെയാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത്. താക്കീത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

പൊലീസുകാർക്കെതിരെ കർശന നടപടി എടുക്കണം. എന്ത് നിയമവിരുദ്ധ കാര്യം ചെയ്താലും സംരക്ഷണം ലഭിക്കും എന്ന ഉറപ്പിലാണ് പൊലീസ് അതിക്രമം നടത്തുന്നത്. ആഭ്യന്തരമന്ത്രി മാറിയപ്പോൾ നയവും മാറിയെന്നും വി ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button