കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം; മൃതദേഹം സൂക്ഷിക്കാനാവാതെ നട്ടംതിരിഞ്ഞ് നാട്ടുകാർ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസത്തിലേറെ. മോർച്ചറിയിലുള്ള നാല് ഫ്രീസറുകളും തകരാറിലായതാണ് ദുരവസ്ഥയ്ക്ക് കാരണം.ഒരു മൃതദേഹവും സൂക്ഷിക്കാനാവാത്ത അവസ്ഥയാണ് നിലവിൽ. തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കാസര്‍ഗോട്ടെ സാധാരണക്കാരടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ ആശ്രയ കേന്ദ്രമാണ് ജനറൽ ആശുപത്രി. പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മതിയായ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതുമാണ് നിലവിൽ രോഗികളെ ദുരിതത്തിലാക്കുന്നു.
ഡോക്ടർമാരുടെ കുറവുകാരണം നിലവിലുള്ള ഡോക്ടർമാർ രാപകൽ വിശ്രമമില്ലാതെ ഡ്യൂട്ടിയെടുക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ഡോക്ടർമാരുടേതുൾപ്പെടെ അടിയന്തിരമായി ഒഴിവുകൾ നികത്തുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയിട്ടും ഒന്നും നടന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.




