Uncategorized

30 കോടി ആർക്ക്: ഓണം ബംപർ ഭാഗ്യശാലിയെ ഉടൻ അറിയാം

തിരുവനന്തപുരം: 2026ലെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ലോട്ടറി ഭവനിൽ ഉച്ചയ്ക്ക് 2.30ക്കാണ് നറുക്കെടുപ്പ് നടക്കുക. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണം 30കോടിയെന്ന വലിയ സമ്മാന തുകയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്. ജില്ലയിൽ മാത്രം 20 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.

സമ്മാനത്തുകയിൽ ഗണ്യമായ വർധനവാണ് ഈ വർഷം വരുത്തിയിട്ടുള്ളത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 25ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേർക്കുമാണ് നൽകുന്നത്. അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ വീതം പത്തു പേർക്കാണ് ലഭിക്കുക. ഇവ കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്.

ബംപർ ടിക്കറ്റുകൾ ഇപ്പോഴും കടകളിൽ ലഭ്യമാണെങ്കിലും സർക്കാരിന്റെ കൈവശം ഒന്നുപോലുമില്ല, 450 കോടിയോളം രൂപയുടെ ഓണം ബംപർ ടിക്കറ്റാണ് വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button