Uncategorized

സ്വർണവില കൂടിയോ അതോ കുറഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ 1,12, 080 ആയിരുന്ന സ്വർണവില ഇന്ന് 1,11,960 ആയി കുറഞ്ഞു. 120 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന് 13,995 രൂപയുമായി. ഇന്നലെ ഒരു ​ഗ്രാം സ്വർണത്തിന് 14010 രൂപയായിരുന്നു.

ഒരു പവൻ സ്വർണത്തി​ന്റെ നിരക്ക് 1,11,960 രൂപയായി കുറഞ്ഞിട്ടുണ്ടെങ്കിലും പൊന്ന് വാങ്ങുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,29,157 രൂപയാകും. 120 രൂപ മാത്രം കുറഞ്ഞതു കൊണ്ടു തന്നെ സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഇത് അത്ര ആശ്വാസകരമായ നിരക്കല്ല.

അതേസമയം, ഇന്നലെ സ്വർണവില കുതിച്ചുയരുകയാണ് ചെയ്തത്. സെപ്തംബർ 2ന് രേഖപ്പെടുത്തിയ 111480 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്തംബർ 1ന് രേഖപ്പെടുത്തിയ 1,15080 രൂപയാണ് ഏറ്റവും കൂടിയ നിരക്കായി തുടരുന്നത്. സെപ്തംബർ ഒന്നിന് ഒരു ​ഗ്രാം സ്വർണത്തിന് 14,385 രൂപയും സെപ്തംബർ 2ന് 13,935 രൂപയുമായിരുന്നു നിരക്ക്.

സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. പശ്ചിമേഷ്യൻ സംഘർഷം സ്വർണ വിലയെ വലിയ തരത്തിൽ ബാധിച്ചിരുന്നു. ആ സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ മുകളിലേക്ക് സ്വർണ വിലയെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button