26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വിഷം കഴിച്ച് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
Uncategorized

വിഷം കഴിച്ച് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു


വയനാട്/ചെന്നലോട്:വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനായ കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് മരിച്ചത്. മെയ് 01 ന് വൈകീട്ട് വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗുരുതരാവസ്ഥയിൽ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ 2 മണിയോടെ മരിക്കുകയായിരുന്നു. വാഴ കർഷകനായിരുന്ന ദേവസ്യക്ക് കൃഷി നാശം മൂലം കടബാധ്യത ഉണ്ടായിരുന്നതായും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട്. എന്നാൽ കടബാധ്യതയുടേയും മറ്റും കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.ദേവസ്യക്ക് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.മൂത്ത മകൾബി എസ് സി അവസാനവർഷ വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ നെഴ്സിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനിയും, മകൻ ഒമ്പതാം തരം വിദ്യാർത്ഥിയുമാണ്.

Related posts

ലോകായുക്ത വിധി അട്ടിമറിച്ചു; നടപടിയെടുക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Aswathi Kottiyoor

കേരള വാട്ടർ അതോറിറ്റി കളക്ഷൻ ക്യാമ്പ്

Aswathi Kottiyoor

ഇടത് മുന്നണിയുടെ തോൽവി; പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്‍റേയും ത്രിപുരയുടെയും ഗതിയെന്ന് ഗീവർഗീസ് മാർ കൂറിലോസ്

Aswathi Kottiyoor
WordPress Image Lightbox