Uncategorized

പാർട്ടി മുരളീധരനൊപ്പം’; സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരൻ എംഎൽഎയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്സാലോജിക് ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി മുരളീധരന് ഒപ്പമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം. പാർട്ടിക്കാരുടെ പേരുണ്ടെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കട്ടെ എന്നായിരുന്നു ഇന്നലെ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button