Uncategorized

കനത്ത കാറ്റും മഴയും: ഉളിക്കൽ-കൊക്കാട് റോഡിലേക്ക് മരം വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

​ചെമ്പേരി: കനത്ത കാറ്റിലും മഴയിലും ഉളിക്കൽ-കൊക്കാട് റോഡിലേക്ക് വൻമരം കടപുഴകി വീണു. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടമുണ്ടായത്.
​റോഡിന് കുറുകെ മരം വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതും, മരം വീഴുന്നത് കണ്ട് ഡ്രൈവർമാർ പെട്ടെന്ന് വാഹനങ്ങൾ നിർത്തിയതും വലിയൊരു ദുരന്തം ഒഴിവാക്കി.
​വൈദ്യുതി ലൈനിലേക്കാണ് മരം പതിച്ചത്. ഇതേതുടർന്ന് കെ.എസ്.ഇ.ബി-യുടെ എ.ബി.സി.എസ് സംവിധാനവും കേബിൾ ബന്ധവും പൂർണ്ണമായി തകർന്നു. ഇവിടെ മാത്രം രണ്ടര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു.
​തുടർന്ന് ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവരും നാട്ടുകാരും ചേർന്ന് രാത്രി നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button