25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി.
Uncategorized

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി.

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി.
കോട്ടയം∙ പാലായിൽ ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ.അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെ കോട്ടയം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 77 ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ജില്ലയിലെ എക്സൈസിന്റെ എറ്റവും വലിയ ലഹരിവേട്ടയാണിത്. രഹസ്യ വിവരത്തെ തുടർന്ന് ഒരാഴ്ചയായുള്ള നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ യുവതീയുവാക്കൾക്കും വിദ്യാർത്ഥികള്‍ക്കും വിൽക്കുന്നതിനായി ബെംഗളുരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ ലഹരി കടത്തുമ്പോഴാണ് പിടിയിലായത്. ലഹരി വിറ്റ് കിട്ടിയിരുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു തവണയാണ് പ്രതികൾ ലഹരി കടത്തിയിരുന്നത്.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ.ബിനോദ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സുരേഷ്, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, കെ.എസ്.നിമേഷ്, ശ്യാം ശശിധരൻ, കെ.വി.പ്രശോഭ്,എക്സൈസ് ഡ്രൈവർ കെ.കെ.അനിൽ എന്നിവർ പങ്കെടുത്തു.

Related posts

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

Aswathi Kottiyoor

‘ബാത്ത്റൂമിൽ പോകാനും വെള്ളമില്ല’: കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങി, വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും

Aswathi Kottiyoor

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി വില്‍പനകള്‍ നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox