Uncategorized

അടക്കത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 26ന്

അടക്കത്തോട് : അടക്കത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻറെയും ആറളം ഗവ. ഹോമിയോ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ക്ഷീരസംഗമത്തിലെ മികച്ച കർഷകരെ ആദരിക്കലും സെപ്റ്റംബർ 26ന് നടക്കും.

രാവിലെ 10ന് അടക്കത്തോട് ക്ഷീരസംഘത്തിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. ക്ഷീരസംഘം പ്രസിഡന്റ് ജെഫി എം. ജോർജ് അധ്യക്ഷത വഹിക്കും. കേരള ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥരും ആറളം ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button