Uncategorized
പത്തനംതിട്ട മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസ്; അഞ്ചു പ്രതികൾ കുറ്റക്കാർ എന്ന് കോടതി

പത്തനംതിട്ട മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ചു പേർ കുറ്റക്കാരാണെന്ന് അഞ്ചു പ്രതികൾ കുറ്റക്കാർ എന്ന് കോടതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശിക്ഷാവിധി പത്തനംതിട്ട കോടതി പ്രസ്താവിക്കും.കേസിലെ ഒന്ന് രണ്ട് നാല് അഞ്ച് ഏഴ് പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ആറ് ,എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു. മെഴുവേലി സ്വദേശി വിനു,സുരേഷ് ,സുധീഷ് ഗിരീഷ്, ബിജു രാമകൃഷ്ണൻ എന്നിവരാണ് കുറ്റക്കാർ. 2011 ഓഗസ്റ്റ് 20, 21 തീയതികളിലായാണ് 1. 3 കോടി രൂപയുടെ സ്വർണം ബാങ്കിൽ നിന്നും കവർന്നത്.കൂടാതെ പണവും കവർന്നിരുന്നു. ബാങ്കിൻ്റെ ജനൽ കമ്പികൾ അറുത്തുമാറ്റി കവർച്ചാ സംഘം അകത്തു കടക്കുകയും ബാങ്കിൻ്റെ സ്ട്രോങ്ങ് റൂമിൽ പ്രവേശിക്കുയും പ്രധാന ലോക്കറിന്റെ പൂട്ട് മുറിച്ചു മാറ്റി കവർച്ച നടത്തുകയുമായിരുന്നു.




