Uncategorized

കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല; അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്

കൊച്ചിയിൽ മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം അൽറീമിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് റിപ്പോർട്ട്

അൽ റീം റസ്റ്റോറൻ്റിൽ നിന്ന് ഈ മാസം 10ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തോളം പേരാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പെത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിരുന്നു.തുടർ നടപടികളുടെ ഭാഗമായി അധികൃതരെത്തി ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button