Uncategorized

ഡോ​ള​ർ തി​രി​കെ വേ​ണ​മെ​ന്ന് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ; ഇ​പ്പോ​ൾ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​സ്ഐ​ടി

കൊ​ച്ചി: മെ​സി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡോ​ള​ർ തി​രി​ച്ചു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ആ​ന്‍റോ ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഡോ​ള​ർ തി​രി​കെ ന​ൽ​കാ​നാ​വി​ല്ലെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും എ​സ്ഐ​ടി അ​റി​യി​ച്ചു.
റി​പ്പോ​ർ​ട്ട​ർ ടി​വി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഏ​ക​ദേ​ശം 6,300 യു​എ​സ് ഡോ​ള​ർ ക​ണ്ടെ​ത്തി​യ​ത്. ഡോ​ള​റി​ന്‍റെ ഉ​റ​വി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ വി​ശ​ദീ​ക​ര​ണം. ഡോ​ള​ർ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും ആ​ദാ​യ​നി​കു​തി വ​കു​പ്പി​നും അ​ന്വേ​ഷ​ണ​സം​ഘം കൈ​മാ​റി​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ളും തു​ട​രു​ന്ന​തി​നാ​ൽ നി​ല​വി​ൽ ഡോ​ള​ർ വി​ട്ടു​ന​ൽ​കാ​നാ​കി​ല്ലെ​ന്നാ​ണ് എ​സ്‌​ഐ​ടി​യു​ടെ നി​ല​പാ​ട്. ഡോ​ള​ർ എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു​വെ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മെ​സി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ൽ ആ​ന്‍റോ ഒ​ന്നാം പ്ര​തി​യാ​ണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button