Uncategorized
ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ പാലാരിവട്ടം-വെണ്ണല ഭാഗത്ത് ഐസ് കയറ്റിവന്ന ലോറി മറിഞ്ഞു. സർവീസ് റോഡിലേക്കാണ് ലോറി മറിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.വാഹനത്തിന്റെ ടയർ ഊരിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ലോറി ഡ്രൈവർ വ്യക്തമാക്കി. ഐസ് കയറ്റി വന്ന വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.




