Uncategorized

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ടോമിൻ ജെ തച്ചങ്കരിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടോമിൻ ജെ തച്ചങ്കരി സമർപ്പിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. ഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. രേഖാമൂലം മറുപടി നൽകുന്നതിനായി സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് കോടതി കേസ് മാറ്റി വെച്ചത്.ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ കണ്ടെത്തൽ തെറ്റാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഗുരുതര കുറ്റകൃത്യം നടന്നതായി വിചാരണക്കോടതി കണ്ടെത്തിയെന്നും ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്.

64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കോടതി മുമ്പാകെ തച്ചങ്കരിക്കെതിരെയുള്ള കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ സംബന്ധിച്ച വാദം കേൾക്കുകയാണ്. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അ‌ടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button