Uncategorized

ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ പാമ്പ്; സ്ലീപ്പർ കോച്ചിൽ പരിഭ്രാന്തി, ദൃശ്യങ്ങൾ വൈറൽ

കൊല്‍ക്കത്ത: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരെ ആശങ്കയിലാക്കി സ്ലീപ്പര്‍ കോച്ചിനുള്ളില്‍ പാമ്പ്. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെയാണ് കതിഹാര്‍ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ പാമ്പിനെ കണ്ടത്. ബര്‍ത്തിന്റെ അടിയില്‍ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നതും കോച്ചിലൂടെ നീങ്ങുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന കതിഹാര്‍ എക്‌സ്പ്രസില്‍ രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സ്ലീപ്പര്‍ കോച്ചിലെ സൈഡ് ലോവര്‍ ബര്‍ത്തിന്റെ അടിയില്‍ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. പാമ്പ് തറയിലൂടെ നീങ്ങുമ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി ശബ്ദമുണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. പിന്നീട് ട്രെയിന്‍ വാതിലിന് പിന്നിലേക്ക് പാമ്പ് അപ്രത്യക്ഷമായി.

വീഡിയോ വൈറലായതിന് പിന്നാലെ കോച്ചുകളിലെ ശുചിത്വവും സുരക്ഷയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പാമ്പ് എങ്ങനെയാണ് കോച്ചിനുള്ളില്‍ എത്തിയതെന്നും സ്ലീപ്പര്‍ കോച്ച് എടുത്തവര്‍ക്ക് എന്ത് സുരക്ഷയാണ് റെയില്‍വേ ഉറപ്പു നല്‍കുന്നതെന്നും യാത്രക്കാർ ചോദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button