Uncategorized

ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂ‍ർ: കണ്ണൂരില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദിനെയാണ് കണ്ണൂര്‍ സിറ്റി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ ഇയാള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ആനന്ദ് മുങ്ങുകയായിരുന്നു. കോടതി പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്ന ഇയാള്‍ 2021ല്‍ തമിഴ്നാട്ടിലെ മറ്റൊരു കൊലപാതകക്കേസിലും ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോയമ്പത്തൂരില്‍ വെച്ച് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button