Uncategorized

നിലമ്പൂരിൽ രാത്രി സിഗരറ്റ് വലിച്ച് 3 പേർ, സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോൾ 2 പേർക്ക് പ്രായപൂർത്തിയായില്ല; കടയിലെ ജീവനക്കാര്‍ കുടുങ്ങി

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തതോടെ പുറത്തായത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് വില്‍പ്പന നടത്തിയ സംഭവം. നിലമ്പൂര്‍ ടൗണില്‍ പുലര്‍ച്ചെ 1.40ഓടെയാണ് പൊലീസ് പരിശോധനയ്ക്കിടെ 17 വയസ്സുള്ള രണ്ട് കുട്ടികളെ കണ്ടെത്തിയത്. മില്‍മ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്നുപേരെ പൊലീസ് സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് 17 വയസ്സും ഒരാള്‍ക്ക് 18 വയസ്സുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയില്‍നിന്നാണ് വാങ്ങിയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button