Uncategorized
കെഎസ്യൂ പ്രവർത്തകനെ തടഞ്ഞുനിർത്തി മർദിച്ചു; കണ്ണൂരിൽ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ താഴെചൊവ്വയിൽ കെഎസ്യൂ
പ്രവർത്തകൻ അഭിനവിനെ മർദിച്ചെന്ന പരാതിയിൽ എട്ട് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മൃദുൽ, അഭിനന്ദ്, സായൂജ്, സംഗീർത്ഥ്, ആനന്ദ്, ഹരി, അക്ഷയ്, ഭഗത് യദു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കോളജ് വിട്ട് സ്‌കൂട്ടറിൽ പോകുകയായിരുന്ന അഭിനവിനെ തടഞ്ഞുനിർത്തി ചാവി ഊരിമാറ്റിയ ശേഷം സ്റ്റീൽ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.




