Uncategorized

100 പവന്റെ സ്വര്‍ണ്ണ തട്ടിപ്പ്; പ്രതിയായ യുവമോര്‍ച്ച നേതാവ് കീഴടങ്ങി

ആലപ്പുഴ: 100 പവന്റെ സ്വര്‍ണ്ണ തട്ടിപ്പ് കേസില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് കീഴടങ്ങി. യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി
രാഹുല്‍ രാധാകൃഷണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. സ്ഥാപന ഉടമ രാധാകൃഷപിള്ള, മനേജര്‍ ടിനു തമ്പാന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

100 പവന്‍ സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തതായാണ് പൊലീസ് നിഗമനം. ഭരണിക്കാവ്, കുറ്റാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പ്രതികളുടെ അറസ്റ്റ് വൈകുന്നേരത്തില്‍ പൊലീസ് ഒത്തുക്കളിക്കുകയാണെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുവരെ ആറ് കേസുകളാണ് പൊലീസ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുറ്റാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ശ്രീലകം ഫിനാന്‍സിനെതിരെ നൂറിലധികം പേരാണ് പരാതി നല്‍കിയത്. കുറഞ്ഞ പലിശയ്ക്ക് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വര്‍ണം പണയം വാങ്ങിയശേഷം തിരികെ എടുക്കാന്‍എത്തിയപ്പോള്‍ സ്വര്‍ണം ലഭ്യമല്ലെന്ന് അറിയിച്ചതായാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button