Uncategorized
കണ്ണൂർ നഗരമധ്യത്തിൽ പത്തി വിടർത്തി ഗതാഗതം സ്തംഭിപ്പിച്ച് മൂർഖൻ

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ റോഡിൽ ഇഴഞ്ഞെത്തിയ മൂർഖൻ പത്തിവിടർത്തിയാടി ഗതാഗതം സ്തംഭിപ്പിച്ചു. ബുധനാഴ്ച രാത്രി താവക്കരയിലെ റോഡിലായിരുന്നു സംഭവം. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡിലേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ ഇരുചക്രവാഹന യാത്രക്കാരൻ അടുത്തെത്തിയപ്പോഴാണ് പത്തി വിടർത്തി ചീറ്റിയത്.ഇരുചക്രവാഹന യാത്രികൻ കടിയേൽക്കാതെ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്. വാഹനം വെട്ടിച്ചു നീങ്ങിയ യാത്രക്കാരൻ റോഡരികിൽ നിന്ന് ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ നിർത്താൻ നിർദേശം നൽകുകയായിരുന്നു.
എന്നാൽ കലിപ്പിലായിരുന്ന മൂർഖൻ അൽപസമയം കൂടി നടുറോഡിൽ പത്തി വിടർത്തി തന്‍റെ ആധിപത്യം നിലനിർത്തി. ഇരുവശങ്ങളിലും വാഹനങ്ങളുടെ നിരയും രൂപപ്പെട്ടു. പാന്പു പിടിത്തക്കാരെ വിവരമറിയിക്കാനുള്ള നീക്കം നടക്കുന്നതിനിടെ മൂർഖൻ റോഡിന് സമീപത്തെ കാടുപിടിച്ച സ്ഥലത്തേക്ക് ഇഴഞ്ഞു പോകുകയുംചെയ്തു.




