Uncategorized

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 125 (a) വകുപ്പ് പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജ് എൻഐസിയുവിൽ പ്രവേശിപ്പിച്ച ഘട്ടത്തിലാണ് കുഞ്ഞിൻ്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനിച്ചു ഒരു വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വരിയെല്ലിന് സമീപം സൂചി കണ്ടെത്തുന്നതും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും.

സംഭവത്തിൽ പൊലീസിൻ്റെ ക്രിമിനൽ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിനോടും മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button