Uncategorized
‘ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്’; എസ്എഫ്ഐ പ്രവർത്തകരെ കൈവിലങ് വെച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

എസ്എഫ്ഐ പ്രവർത്തകരെ കൈവിലങ് വെച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി ഡിജിപി റവാഡ ചന്ദ്രശേഖർ.കൈവിലങ്ങ് വയ്ക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ എഐ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ പൊലീസിന് 9 പരാതികൾ ലഭിച്ചിരുന്നു. ആ പരാതിയാണ് മെറ്റയ്ക്ക് കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു. പി എസ് സി പരീക്ഷാക്രമകേട് ആരോപണത്തിലെ അന്വേഷണം നടക്കുകയാണ്. പി എസ് സി യുടെ നിലപാട് പരിശോധിച്ചു തുടർനടപടി സ്വീകരിക്കുന്നു.




