Uncategorized

മണ്ണിടിച്ചിൽ, പാറശാലയിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ആറ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി

തിരുവനന്തപുരം: പാറശാലയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ട്രാക്കിൽ നിന്ന് മണ്ണ് മാറ്റിയ ശേഷം ആദ്യത്തെ ട്രെയിൻ കടത്തിവിട്ടു. ആറ് പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. പരശുറാം എക്സപ്രസ് അടക്കം ചില ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിന് പിന്നാലെ ട്രെയിൻ പാളം തെറ്റിയിരുന്നു. പാറശാല റെയിൽവേ സ്റ്റേഷനു സമീപം ബിലാസ്പുർ– തിരുനൽവേലി എക്സ്‌പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിൻ പാറശാല റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയതിനു പിന്നാലെയാണ് എൻജിന്റെ നാലു ചക്രങ്ങൾ പാളം തെറ്റിയത്. പാളം തെറ്റിയ എൻജിനും ട്രെയിനും അവിടെനിന്ന് നീക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്കായി ബസ് സൗകര്യം ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ട്രെയിനിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി.പ്രദേശത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴ ആയിരുന്നു. ഇതാണ് മണ്ണിടിച്ചലിന് കാരണമെന്നാണ് സൂചന. മണ്ണ് പൂർണമായും നീക്കി തുടർ പരിശോധനകൾക്കു ശേഷമേ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയൂ.കാലാവസ്ഥാ പഠനം അറിയൂ

റദ്ദാക്കിയ ട്രെയിനുകൾ

∙ തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56306)

∙ നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ(56309)

∙ നാഗർകോവിൽ– കൊല്ലം ജംക്‌ഷൻ പാസഞ്ചർ

∙ കൊല്ലം ജംക്‌ഷൻ–നാഗർകോവിൽ പാസഞ്ചർ

∙ തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56310)

∙ നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button