Uncategorized

നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റി, പലർക്കും അയച്ചു കൊടുത്തു; യുവാവ് റിമാൻഡിൽ

പത്തനംതിട്ട: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. റാന്നിയിലെ വരവൂരിൽ അനൂപിനെയാണ് (31) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും നഗ്ന വീഡിയോകളും ആക്കി മാറ്റുകയും സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ അഞ്ചിന് അനൂപിനെതിരെ റാന്നി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നിലയിൽ കണ്ടെത്തി. മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ, ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ പൊലീസ് സംഘം എറണാകുളത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഉൾപ്പെടെ ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി, സിപിഒമാരായ പ്രദീപ്‌ പി പ്രസാദ് , ശൈലേന്ദ്ര ബാബു, സുബിൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button