Uncategorized
ഹിന്ദി പക്ഷാചരണത്തിന് പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ തുടക്കം

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് മട്ടന്നൂരിൽ ഹിന്ദി വിഭാഗത്തിന്റെയും കോളേജ് IQAC-യുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹിന്ദി പക്ഷാചരണത്തിന് തുടക്കമായി. കണ്ണൂർ സർവകലാശാല കോഴ്സ് കോർഡിനേറ്റർ (Rtd)പ്രൊഫ. ടി. ശശിധരൻ പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ മത്സരങ്ങളും ഭാഷാ-സാംസ്കാരിക പരിപാടികളുമാണ് പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ ഹിന്ദി ഭാഷാപരിജ്ഞാനവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ നടത്തും.
ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ബിജു ആർ.കെ., ഡോ. ലേഖ. പി,ലേഖ എം. എന്നിവർ സംസാരിച്ചു. ഹിന്ദി വിഭാഗം അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.




