Uncategorized
തൃശ്ശൂരിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; മതിലും വൈദ്യുതി പോസ്‌റ്റും തകർന്നു

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തിൽ വീടിൻറെ മതിലും റോഡരികിലെ വൈദ്യുതി പോസ്‌റ്റും തകർന്നു. ഡ്രൈവർ താഹിർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് പോയി അമല ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരിന്നു ആംബുലൻസ്.




