ഇടുക്കിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; നാല് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കോടി കാണിച്ച സംഭവത്തില്‍ നാല് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ സി അഗസ്റ്റിന്‍, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന്‍, പ്രിന്‍സ് ജോസഫ് എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നാലുപേരെയും കട്ടപ്പന പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കട്ടപ്പന വാഴവരയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന ആദ്യ കരിങ്കോടി പ്രതിഷേധമായിരുന്നു ഇത്. പക്ഷേ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഉള്‍പ്പെടെ ഇക്കാര്യം അറിയാന്‍ സാധിച്ചില്ല. അപ്രതീക്ഷിതമായിട്ടാണ് പ്രതിഷേധം നടന്നത് കരിങ്കൊടി കാണിച്ച ശേഷം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ രാത്രിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത്. പിന്നാലെ വിബിന്‍ സി അഗസ്റ്റിന്‍, പ്രിന്റോ ചെറിയാന്‍, പ്രിന്‍സ് ജോസഫ് എന്നിവരോട് കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. നാലുപേരുടെയും അറസ്റ്റ് കഴിഞ്ഞദിവസം രാത്രി 11മണിയോടെ രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്.
ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ചാടി വീഴുകയായിരുന്നു. വാഹനം നിര്‍ത്താതെ കടന്നുപോയി. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി, കളക്ട്രേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.




