Uncategorized

പാലക്കാട് ന​ഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി ബഹളം; നേർക്കുനേർ ഏറ്റുമുട്ടി യുഡിഎഫ്- ബിജെപി കൗൺസിലർമാർ

പാലക്കാട്‌: പാലക്കാട്‌ നഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി ബഹളം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയത്ത് കോണ്‍ഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി നിന്നു. പിന്നാലെ വന്ദേമാതര ആലാപനത്തിൽ കോണ്‍ഗ്രസ് കൗൺസിലർമാർ പ്രമേയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്.

വിഷയത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ ചെയർമാൻ പി സ്മിതേഷ് അനുവദിച്ചില്ല. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്പരം കയ്യാങ്കളിയിലേക്ക് നീങ്ങി. കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേരത്തെും പാലക്കാട് നഗരസഭയിലെ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെ ചൊല്ലി യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button