Uncategorized

വിലങ്ങണിയിച്ച് ഹാജരാക്കാൻ മാത്രം പിടികിട്ടാപ്പുള്ളികളോ, കൊടുംകുറ്റവാളികളോ ആണോ ഈ വിദ്യാർത്ഥികൾ ?’; പി എസ് സഞ്ജീവ്

ആർ എസ് എസിനെതിരെ സമരം നടത്തിയതിനു യുഡിഎഫ് സർക്കാർ വിദ്യാർത്ഥി നേതാക്കളെ വിലങ്ങണിയിക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വന്ദേമാതരം പൂർണഗാനാലാപനം ആർ.എസ്.എസ് അജണ്ടയാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ ജയിലിലടയ്ക്കപ്പെട്ട വിദ്യാർത്ഥി നേതാക്കളെ പൊലീസ് കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ ആണ് സഞ്ജീവിന്റെ പ്രതികരണം. വിലങ്ങണിയിച്ച് ഹാജരാക്കാൻ മാത്രം പിടികിട്ടാപ്പുള്ളികളോ, കൊടുംകുറ്റവാളികളോ ആണോ ഈ വിദ്യാർത്ഥികൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരള പൊലീസും, യുഡിഎഫും സകല മര്യാദകളും, സീമകളും ലംഘിക്കുന്നു എന്നും അദ്ദേഹം പറയുന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശസ് എസ്.കെ, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷ് എന്നിവരെ പൊലീസ് കോടതിയിൽ ഹാജരാക്കിയ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button