Uncategorized

തിരുവനന്തപുരത്തെ മാര്‍ച്ചിലെ സംഘര്‍ഷം; എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: തിരുവനന്തപുരത്ത് നിയമസഭാ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലിസ് അറസ്റ്റ് ചെയ്തുകണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളജിന് മുന്നില്‍ വച്ചാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ കോളജില്‍ എത്തിയപ്പോഴാണ് പൊലിസ് നടപടിയുണ്ടായത്. ഈ കേസില്‍ രണ്ടാം പ്രതിയാണ് ജോയല്‍ തോമസ്. എന്നാല്‍, അറസ്റ്റ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button