Uncategorized

‘മൂന്ന് വയസുള്ള കുഞ്ഞിന് മുൻപിൽവെച്ച് അസഭ്യം പറഞ്ഞു’; കോഴിക്കോട് ടൗൺ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

കോഴിക്കോട് ടൗൺ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി ഐ യുടെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയെന്നാണ് യുവതിയുടെ പരാതി. മൂന്നു വയസുള്ള കുഞ്ഞിന് മുൻപിൽ വെച്ചു പൊലീസ് അസഭ്യം പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നുണ്ട്.

ഭർത്താവിനെതിരെയുള്ള കേസിൽ തന്നെയും ഉൾപെടുത്തുമെന്നും ഉദ്യോ​ഗസ്ഥർ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button