Uncategorized
‘മൂന്ന് വയസുള്ള കുഞ്ഞിന് മുൻപിൽവെച്ച് അസഭ്യം പറഞ്ഞു’; കോഴിക്കോട് ടൗൺ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

കോഴിക്കോട് ടൗൺ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. സി ഐ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയെന്നാണ് യുവതിയുടെ പരാതി. മൂന്നു വയസുള്ള കുഞ്ഞിന് മുൻപിൽ വെച്ചു പൊലീസ് അസഭ്യം പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നുണ്ട്.
ഭർത്താവിനെതിരെയുള്ള കേസിൽ തന്നെയും ഉൾപെടുത്തുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ലഭിക്കുന്ന വിവരം.




