Uncategorized

പത്തുവർഷമായി എന്തുകൊണ്ട് പവർകട്ട് ഇല്ല? ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി എ പി അനിൽകുമാർ

കഴിഞ്ഞ പത്തുവർഷമായി എന്തുകൊണ്ട് കേരളത്തിൽ പവർ കട്ടില്ലെന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ മന്ത്രി എ പി അനിൽ കുമാർ. വൈദ്യുത പ്രതിസന്ധി പ്രതിസന്ധി എൽ ഡി എഫ് സർക്കാർ ഉണ്ടാക്കിയതാണെന്നായിരുന്നു മന്ത്രിയുടെ ന്യായം. കഴിഞ്ഞ ദിവസങ്ങളിൽ അടിക്കടിയുണ്ടാകുന്ന പവർ കട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അനിൽ കുമാർ.

മൂന്നുമാസം കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല വൈദ്യുതി മേഖലയിലെ അവസ്ഥയെന്നും ക്രൈസിസ് മാനേജ് ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നുമായിരുന്നു എ പി അനിൽകുമാറിന്റെ ന്യായം. കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ പവർകട്ടിൽ മന്ത്രി സണ്ണി ജോസഫ് വേറിട്ട രീതിയിലാണ് പ്രതികരിച്ചത്.വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്നാണ് മന്ത്രി ആവർത്തിക്കുന്നത്. ഇലക്ട്രിസിറ്റി ബോർഡ്‌ ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സണ്ണി ജോസഫ് ന്യായങ്ങൾ നിരത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button