Uncategorized
വാർത്തകളെയും പ്രസ്താവനകളെയും വളച്ചൊടിച്ച് ഇടതുപക്ഷവിരുദ്ധത സൃഷ്ടിക്കാനുള്ള വൃത്തികെട്ട മാധ്യമതതന്ത്രം: ദീപിക പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ ടി കുഞ്ഞികണ്ണൻ

വാർത്തകളെയും പ്രസ്താവനകളെയും വളച്ചൊടിച്ച് ഇടതുപക്ഷവിരുദ്ധത സൃഷ്ടിക്കാനുള്ള വൃത്തികെട്ട മാധ്യമതതന്ത്രമാണ് ദീപികയുടേതെന്ന് കെ ടി കുഞ്ഞികണ്ണൻ. മാതൃഭൂമി റിപ്പോർട്ടറുമായി സംസാരിക്കുമ്പോൾ പി എം ശ്രീയിൽ കേന്ദ്രസർക്കാറുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചത് പാർട്ടിനയത്തിൽ നിന്നുള്ള വ്യതിയാനമായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് ആ എം ഒ യുവിൽ നിന്നും സർക്കാർ പിന്മാറിയതെന്ന് പറഞ്ഞതിനെയാണ് ദീപിക കാർഡിറക്കി പ്രചരിപ്പിച്ചതെന്ന് കെ ടി കുഞ്ഞികണ്ണൻ വ്യക്തമാക്കി.
രാഷ്ട്രീയതാല്പര്യങ്ങൾക്കനുസരിച്ച് സന്ദർഭത്തിൽ നിന്നും പറഞ്ഞ വസ്തുതകളിൽ നിന്ന് അടർത്തിയെടുത്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്ന കുത്തി തിരുപ്പ്പണിക്കാരോട് മാധ്യമധാർമ്മികതയെ കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിചേർത്തു.



