24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിന തടവ്
Uncategorized

പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിന തടവ്


തിരുവനന്തപുരം∙ പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനിൽ ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ.

പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും അതിവേഗ സ്പെഷൽ കോടതി വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.2021 ഓഗസ്റ്റ് മൂന്നിനു രാവിലെ പ്രതി കുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. സെപ്റ്റംബർ 24നു വീടിനു പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു.

കുട്ടി ഭയം മൂലം വിവരം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.

Related posts

വര്‍ക്കല ശിവഗിരിയിൽ കൈവരിയിൽ ഇരുന്ന 65കാരൻ കനാലില്‍ വീണ് മരിച്ചു

Aswathi Kottiyoor

മധ്യപ്രദേശിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് അപകടം15 പേർ മരിച്ചു

സ്വത്ത് ഭാഗംവയ്ക്കലുമായി ബന്ധപ്പെട്ടു തർക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox