പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ബംഗ്ലാദേശ് സ്വദേശിയെന്ന് കരുതുന്ന പ്രതി ചാടിപ്പോയി; നഗരത്തിൽ തിരച്ചിൽ

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി ചാടിപ്പോയി. ബംഗ്ലാദേശ് സ്വദേശിയെന്ന് കരുതപ്പെടുന്ന പ്രതി മുകള്‍ നിലയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി നഗരത്തിലെങ്ങും പരിശോധന നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. വ്യക്തമായ രേഖകള്‍ ഇല്ലാത്തതിനാല്‍ സംശയം തോന്നി കസ്റ്റഡിയില്‍ എടുത്ത വ്യക്തി ആണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സെന്‍ട്രല്‍ എസിപി സ്റ്റേഷനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഇയാളെ അറസ്റ്റ് ചെയ്ത് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി പൊലീസുകാര്‍ താഴേക്ക് പോയപ്പോഴാണ് ഇയാള്‍ മുകളിലത്തെ ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഇയാള്‍ രക്ഷപെട്ടത്. മറ്റ് പല സ്റ്റേഷനുകളില്‍ നിന്നുമുള്ള പൊലീസുകാരെ കൂടി ഏകോപിപ്പിച്ചു കൊണ്ട് വലിയ തോതിലുള്ള പരിശോധന നഗരത്തിലെങ്ങും നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ രേഖകളില്ലാത്തതിനാല്‍ അയാളെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ഇല്ലെന്നത് വലിയ വെല്ലുവിളിയാവും.



