Uncategorized

പുനലൂര്‍ താലൂക്കാശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ആക്ഷേപം

പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഡിഎംഒ അന്വേഷണം ആരംഭിച്ചു. കോമളംകുന്ന് സ്വദേശിയായ അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.പൊക്കിള്‍കൊടി കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും കോഡ് – പ്രിലാപ്‌സ് എന്ന അവസ്ഥയാണ് മരണകാരണമെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവജാത ശിശുവിന്‍റെ മരണകാരണം ചികിത്സാപ്പിഴവാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ശ്രുതിയുടെ ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സൂപ്രണ്ടിനെ ഉപരോധിച്ചു. കൃത്യമായ അന്വേഷണം നടത്താമെന്ന സൂപ്രണ്ടിന്‍റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

കുഞ്ഞിന്‍റെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button