Uncategorized
നിറത്തിന്റെ പേരിൽ വംശീയ അധിക്ഷേപം, നേട്ടങ്ങൾ നിരത്തി വായടപ്പിച്ച് പ്രമുഖ ഷെഫ് കാർത്തികേയൻ സെൽവരാജ്

നിറത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ച വ്യക്തിക്ക് തന്റെ കരിയറിലെ വൻ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മറുപടി നൽകി പ്രമുഖ എക്സിക്യൂട്ടീവ് ഷെഫ് കാർത്തികേയൻ സെൽവരാജ്. താൻ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ അധിക്ഷേപകന്, ലോകനേതാക്കളും രാഷ്ട്രപതിമാരും രാജകുടുംബാംഗങ്ങളും തന്റെ വിഭവങ്ങൾ ആസ്വദിച്ച ചരിത്രം പങ്കുവെച്ചാണ് അദ്ദേഹം മറുപടി നൽകിയത്. തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയാണ് കാർത്തികേയൻ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും അതിനുള്ള മറുപടിയും പങ്കുവെച്ചത്.




