22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.*
Kerala

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.*


തൃപ്പൂണിത്തുറ> തൃപ്പൂണിത്തുറയില്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.എസ്എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ട് 11 ഓടെയാണ് സംഭവം. ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം നഴ്‌സിംഗ് റൂമില്‍ എത്തിയ ഇയാള്‍ നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ശ്രീജിത്ത്(38) ആണ് പിടിയിലായത്.

കുതറി ഓടിയതിനാല്‍ നഴ്‌സ് രക്ഷപ്പെട്ടു.സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. മൊബൈല്‍ ഫോണില്‍ തോക്കിന്റെയും വാളിന്റെയും ചിത്രങ്ങള്‍ കാണിച്ചശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ നഴ്‌സിനോട് പറഞ്ഞു.

നഴ്‌സ് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം, സംഭവ ശേഷം ആശുപത്രി വിട്ട പ്രതി വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി നഴ്‌സിനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

Related posts

കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

Aswathi Kottiyoor

കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും………..

കേരളത്തിന് ഇന്ന് 65 വയസ്സ്‌; ഇപ്പോഴും ഔദ്യോഗിക ഭാഷയാവാതെ മലയാളം.

Aswathi Kottiyoor
WordPress Image Lightbox