Uncategorized

യഥാര്‍ത്ഥ പൊളിറ്റിക്കല്‍ ക്രിമിനല്‍ ജി സുധാകരന്‍, മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ നിർദേശം നൽകി: എച്ച് സലാം

ആലപ്പുഴ: ജി സുധാകരനെതിരെ ആരോപണം കടുപ്പിച്ച് സിപിഐഎം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന് എച്ച് സലാം ആവശ്യപ്പെട്ടു. 2021ല്‍ പിരിച്ച പണം ഉപയോഗിച്ച് ഭൂമി വാങ്ങിയോ എന്ന് സുധാകരന്‍ വ്യക്തമാക്കണമെന്നും സുധാകരന്റെ സ്വത്ത് വെളിപ്പെടുത്തണമെന്നും എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പൊളിറ്റിക്കല്‍ ക്രിമിനല്‍ ജി സുധാകരനെന്നും എച്ച് സലാം പോസ്റ്റിൽ ആരോപിക്കുന്നു.

അഴിമതി വിരുദ്ധതയുടെ ലേബല്‍ ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും സുധാകരനോട് ചോദിച്ചു. ഒരു മാധ്യമ പ്രവര്‍ത്തകനെ ആക്രമിക്കണമെന്നും മറ്റൊരു വനിതക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്യണമെന്നും ജി സുധാകരന്‍ ഡിവൈഎഫ്‌ഐ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം ആരോപിച്ചു.പാര്‍ട്ടി നേതാവായിരുന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഒരു വനിതക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണം നടത്താന്‍ ആവശ്യപ്പെട്ടുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ജി സുധാകരനെതിരെ എച്ച് സലാം ഉന്നയിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാക്കോളോട് ക്രിമിനല്‍ പ്രവര്‍ത്തി ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നതായും അഡ്വ. അനസ് അലി, ഷാനവാസ് എന്നിവര്‍ ആവശ്യം നിരസിച്ചെന്നും എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button