Uncategorized
പന്ത്രണ്ടുകാരിക്കെതിരെ അതിക്രമം: കളരി അധ്യാപകന് 17 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

ആലപ്പുഴ: കളരിയില്‍ പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി അധ്യാപകന് കഠിന തടവും പിഴയും വിധിച്ച് കോടതി. ഹരിപ്പാട് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹരിപ്പാട് സ്വദേശിയായ പ്രതി പ്രദീപ് (47) കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
വിവിധ വകുപ്പുകളിലായി പതിനേഴ് വര്‍ഷം കഠിനതടവിനും 1,25,000 രൂപ പിഴയും പിഴ അടക്കാത്ത പക്ഷം പതിനാല് മാസം അധിക തടവിനുമാണ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി ഹരീഷാണ് ശിക്ഷ വിധിച്ചത്. 2025 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.




