Uncategorized
കർണാടകയിലെ ആമസോൺ വെയർഹൗസുകളിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട; രണ്ടിടങ്ങളിലായി ആറ് കോടിയുടെ പഴകിയ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിലെ ആമസോൺ വെയർഹൗസുകളിലും അനുബന്ധ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. രണ്ട് പ്രധാന ഗോഡൗണുകളിൽ നിന്നായി ആകെ ആറ് കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ദേവനഹള്ളിയിലെ ഗോഡൗണിൽ നിന്ന് മാത്രം കാലാവധി കഴിഞ്ഞതും കൃത്യമായ ലേബലിംഗ് ഇല്ലാത്തതുമായ രണ്ട് കോടിയിലധികം രൂപയുടെ ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ മരുന്നുകളും എക്സ്പയറി തീയതി രേഖപ്പെടുത്താത്ത 14 ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങളും കസ്റ്റഡിയിലെടുത്തു.




