Uncategorized
എട്ടു വർഷത്തെ സഞ്ചാരം; ബുധന്റെ രഹസ്യങ്ങളിലേക്ക് ‘ബെപ്പി കൊളംബോ’, ബുധനെ ലക്ഷ്യമിട്ടുള്ള മൂന്നാം ദൗത്യം

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം. ഉപഗ്രഹങ്ങളില്ലാത്ത; സൂര്യനോട് ഏറ്റവും അടുത്തുള്ള, നിഗൂഢതകളേറെയുള്ള ബുധൻ എന്ന ഗ്രഹം. ആ ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടി എട്ടു വർഷത്തെ യാത്രയ്ക്കുശേഷം ‘ബെപ്പി കൊളംബോ’ (BepiColombo) എത്തുകയാണ്. ദൗത്യം നിർണായക ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുയാണെന്ന് ഗവേഷകർ. എട്ടു വർഷം നീണ്ട യാത്രയ്ക്കൊടുവിൽ, രണ്ടു പ്രോബുകൾ ഉൾക്കൊള്ളുന്ന പേടകം വിസ്മയഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും സഹകരിക്കുന്ന ചരിത്രദൗത്യം നിർണായകഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ വിപുലമായ ഗവേഷണങ്ങളിലാണു ശാസ്ത്രലോകം.




