Uncategorized
ഭർതൃഗൃഹത്തിൽ നേഴ്സായ യുവതി ജീവനൊടുക്കി; വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട നിലയിൽ

തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. നേഴ്സ് ആണ് മരിച്ച മിനു. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.




