Uncategorized

കോട്ടയം മുണ്ടക്കയത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിടയ്ക്ക്

കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചോറ്റി നിർമലാരത്തിന് സമീപമാണ് ഏലപ്പാറ സ്വദേശികളായ രണ്ടു പേർ സഞ്ചരിച്ച കാർ കത്തിയത്. പുക ഉയരുന്നത് കണ്ട് കാർ പെട്ടെന്ന് റോഡ് വശത്ത് നിർത്തി യാത്രക്കാർ പുറത്തിറങ്ങി.

നിമിഷനേരം കൊണ്ട് കാർ പൂർണമായും അഗ്നിക്കിരയായി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഇന്ന് ഉച്ചയ്ക്ക്കാ രണ്ട് മണിക്കായിരുന്നു സംഭവം. കാർ ഓടിച്ചുകൊണ്ടിരിക്കവെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉടൻ റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു. ആളുകൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിലേക്ക് തീ ആളിപ്പടരുകയും വാഹനം പൂർണമായും കത്തിനശിക്കുകയും ചെയ്തു.

സമയോചിതമായി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്നും സംഭവത്തിൽ ആളപായമോ പരിക്കുകളോ ഇല്ലെന്നും അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button