Uncategorized

വിദ്യാർഥികളായി സതീശനും മന്ത്രിമാരും; ഐഐഎമ്മിലെ ക്ലാസ് ഇന്ന് അവസാനിക്കും

കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉള്ള പരിശീലനം ഇന്ന് സമാപിക്കും. ഉച്ചക്ക് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവർ ഐഐഎം ക്യാമ്പസ് വിടും. ഐഐഎം ഡയറക്ടറുടെ നേതൃത്വതിൽ ദ്വിദിന ശിൽപശാലയാണ് മന്ത്രിമാർക്കായി സംഘടിപ്പിച്ചത്. എഐ കാലത്തെ നേതൃത്വം, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ഇത് രണ്ടാം തവണയാണ് ഐഐഎമ്മിൽ മന്ത്രിമാർക്കായി ശിൽപശാല സംഘടിപ്പിക്കുന്നത്. 2011 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button